എസ് എസ് കെ ഫണ്ട്: ആദ്യ ഗഡു കേരളത്തിന് ലഭിച്ചു

Supreme-Court Bihar SIR

കേന്ദ്രസർക്കാരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ള എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. കേരളം സമർപ്പിച്ച 109 കോടി രൂപയിൽ 92.41 കോടി രൂപയാണ് ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഉള്ള തുകയാണ് അനുവദിച്ചത്.

നോൺ റക്കറിങ് ഇനത്തിൽ ഇനി 17 കോടി രൂപ ലഭിക്കാനുണ്ട്. സംസ്ഥാനത്തെ സ്‌പെഷല്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച തുകയാണ് കേന്ദ്രം കൈമാറിയത്. കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പ് നല്‍കിയിരുന്നു.

Also read: സർവ്വശിക്ഷാ അഭിയാൻ പദ്ധതി; കേന്ദ്രം തടഞ്ഞുവെച്ച ഫണ്ടിൽ ഒരു ഗഡു കേരളത്തിന് ലഭിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

തടഞ്ഞ് വച്ച ഫണ്ട് നല്‍കുമെന്ന് എഎസ്ജി വഴിയാണ് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വച്ചത് മൂലമാണെന്നായിരുന്നു കേരളത്തിൻ്റെ നിലപാട്.

The first installment of the SSK fund to be received by the Department of Public Education from the central government has been received.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News