
എസ് എസ് കെ ഫണ്ടിൽ ശേഷിക്കുന്ന 1066 കോടി 35 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. തുക ഒറ്റത്തവണയായി അനുവദിക്കാണമെന്നാണ് ആവശ്യപ്പെട്ടത് എന്നും മന്ത്രി കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
വന്ദേഭാരതിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് ഗൗരവകരാമണെന്നും റെയിൽവേ ദൃശ്യം പങ്കുവെച്ചത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇത് ഭരണഘടന ലംഘനമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
Also read: കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്; നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി
സർക്കാർ അംഗീകാരം ഇല്ലാത്ത സ്കൂളുകൾക്ക് എൻ ഒ സി ആവശ്യമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എൻ ഒ സി റദ്ദ് ചെയ്യും. മതേതരത്വം മുറുകെ പിടിക്കുന്ന നിലപാടാണ് കേരളത്തിന് ഉള്ളത്. ഒരു കുട്ടിക്കും ഇഷ്ടമില്ലാത്ത പാട്ടുകൾ പാടിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന പാട്ടുകൾ കുട്ടികൾക്ക് വെല്ലുവിളിയാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


