സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂളിന് തിരിച്ചടി; വിദ്യാർഥിനിക്ക് ഹിജാബ് ധരിക്കാമെന്ന ഡിഡിഇ ഉത്തരവിന് സ്റ്റേ ഇല്ല

kerala high court

ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. ശിരോവസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കുട്ടിയെ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂളിൻ്റെ ആവശ്യം കോടതി തള്ളി. വിദ്യാർത്ഥികളിൽ ഹിന്ദു മുസ്ലിം കൃസ്ത്യൻ എന്നില്ലെന്നും അവർ എല്ലാം വിദ്യാർത്ഥികൾ മാത്രമാണെന്നും കോടതി സ്കൂൾ മാനേജ്മെൻ്റിനെ ഓർമ്മിപ്പിച്ചു.

ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ മുസ്‌ലിം പെണ്‍കുട്ടിയെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിനെതിരെ യാ ണ് സ്കൂൾ മാനേജ്മെൻ്റ് കോടതിയെ സമീപിച്ചത്. ഉത്തരവ് അടിയന്തിരമായി  സ്‌റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ആവശ്യം.  സ്റ്റേ ആവശ്യം തള്ളിയ കോടതി  വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് നിർദേശിച്ചു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ഉചിതമായ ഉത്തരവ് ഇറക്കാമെന്ന് കോടതി വ്യക്തമാക്കി.

ALSO READ; വർക്കല നഗരസഭയിൽ വികസന സദസ്; അഡ്വ. വി ജോയി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

സ്‌കൂളുകളില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നായിരുന്നു സ്കൂളിൻ്റെ വാദം. സ്കൂളിൽ 140 ലധികം മുസ്ലീം കൂട്ടികൾ പഠിക്കുന്നുണ്ടെന്നും മാനേജ്മെൻ്റ് നിലപാട് എടുത്തു. ഈ വാദമാണ് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. വിദ്യാർത്ഥികളിൽ മുസ്ലീം ,കൃസ്ത്യൻ, ഹിന്ദു എന്നില്ലെന്ന് കോടതി പറഞ്ഞു. അവർ വിദ്യാർത്ഥികൾ മാത്രമാണെന്ന് ജസ്റ്റിസ് വി ജി അരുൺ മാനേജ്മെൻറിനെ ഓർമ്മിപ്പിച്ചു. ഒരാഴ്ചക്കകം സർക്കാർ വിഷയത്തിൽ നിലപാട് അറിയിക്കണം. ഹർജി കോടതി പിന്നീട് പരിഗണിക്കും.

സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത അണ്‍ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനമായതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഡിഡിഇ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാവില്ലന്നാണ് സ്കൂളിൻ്റെ മറ്റൊരു വാദം. അതിനാല്‍, ഡിഡിഇയുടെ നോട്ടീസ് റദ്ദാക്കണം, സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ മേല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരപരിധിയില്ലെന്ന് പ്രഖ്യാപിക്കണം, സ്ഥാപനത്തിനെതിരെ നിര്‍ബന്ധിത നടപടി തടയണം എന്നിവയാണ് ഹരജിയിലെ മറ്റ് ആവശ്യങ്ങള്‍. വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് സ്കൂൾ മാനേജ്മെൻ്റ് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News