
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ജീവനക്കാരുടെ സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രകടനവും നടത്തി. രോഗി പരിപാലത്തിന് ബുദ്ധിമുട്ട് ഉണ്ടാകത്ത വിധത്തിലാണ് പണി മുടക്കത്തിൽ അണിചേർന്നത്.
ശ്രീ ചിത്രക്ക് മുന്നിൽ നടത്തിയ അനുഭാവ യോഗത്തിൽ സ്റ്റാഫ് യൂണിയൻ പ്രസിഡൻ്റ് കെ വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ മുൻ ജനറൽ സെക്രട്ടറി എ ശെൽവരാജ് കുമാർ, എസ് സജി, പി ബി ശുഭ, കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം റ്റി അരുൺ സ്വാഗതവും സെക്രട്ടറി ബി ശ്രീകുമാർ കൃതജതയും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


