
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് പരുക്ക്. വാമനപുരം കണിച്ചോട് സ്വദേശിയായ മൂന്ന് വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മൂന്ന് വയസുകാരനായ കെൽവിൻ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. മൂക്കിനും വായയ്ക്കും നെറ്റിയിലും നായ കടിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ശേഷം കുട്ടിയെ ആദ്യം വാമനപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുഖത്ത് വലിയ തരത്തിലുള്ള പാടുകളുണ്ട്.
പ്രദേശത്ത് തന്നെ അലഞ്ഞ് തിരിയുന്ന നായയാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രദേശസാവികൾ പറയുന്നത്.
പലയിടങ്ങളിലും നിരവധി തെരുവ് നായ ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപ് കോഴിക്കോട് കുറ്റ്യാടിയിലും സമാനമായ രീതിയിൽ വീട്ടിൽ കളിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചിരുന്നു. കുട്ടികളുൾപ്പെടെ ഏഴ് പേരെയാണ് അന്ന് തെരുവ് നായ ആക്രമിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


