
സംസ്ഥാനം പാലുല്‍പാദനത്തില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം ‘പടവ് 2026’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയില്‍ ക്ഷീരമേഖലവഹിക്കുന്ന പങ്ക് വലുതാണ്. കാര്‍ഷിക കേരളത്തിന്റെ സുസ്ഥിര വികസനവാഗ്ദാനമായി ക്ഷീരമേഖല ഉയര്‍ന്നു. സംസ്ഥാനത്ത് മെച്ചപ്പെട്ട ഉപജീവനമാര്‍ഗമായി പശുവളര്‍ത്തല്‍ മാറി.
ക്ഷീരമേഖലയില്‍ യുവസംരംഭകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. പാലില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം അടുക്കുക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷീരമേഖലയ്ക്ക് ബഡ്ജറ്റില്‍ റെക്കോഡ് തുക വകയിരുത്തിയത്. അനുവദിച്ചതുകയില്‍ 95 ശതമാനം ചിലവഴിച്ചതും ശ്രദ്ധേയമാണ്. കാലിത്തീറ്റ സബ്‌സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്കായി നല്‍കി. വേനല്‍ക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യതകുറവ് പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് തരിശ് ഭൂമിയില്‍ തീറ്റപുല്ല് കൃഷി വ്യാപകമാക്കി എന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
പുതുതലമുറ കൂടുതലായി ക്ഷീരമേഖലയിലേക്ക് കടന്നുവരണം.സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികവിദ്യയും ക്ഷീരമേഖലയുമായി കൈകോര്‍ക്കണം. സ്മാര്‍ട്ട് ക്യാറ്റില്‍ ഷെഡുകളും ഓട്ടോമാറ്റിക് മില്‍ക്കിങ് യന്ത്രങ്ങളും ഗ്രാമങ്ങളില്‍ അടക്കം സാധാരണമാകാന്‍ വ്യവസായവകുപ്പുമായി ചേര്‍ന്ന് ക്ഷീരവികസന വകുപ്പ് പ്രവര്‍ത്തിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി.എം.മുകേഷ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ, പി.എസ്. സുപാല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, മില്‍മ ചെയര്‍പേഴ്സണ്‍ കെ.എസ്.മണി, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


