
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാർ. കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നൽകുന്നില്ല. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. കേന്ദ്രം ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയിംസ് രണ്ട് ദശാബ്ദ കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി. എന്നാൽ കേന്ദ്രസർക്കാരിന് ഈക്കാര്യത്തിൽ തികഞ്ഞ മൗനമാണ്. എയിംസ് അടിയന്തരമായി അനുവദിക്കാൻ നിയമസഭ ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ തയ്യാറാകാതെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം ശബിമലസ്വര്‍ണ്ണക്കൊള്ളക്കേസിലെ കോടതി നിരീക്ഷണവും, ഇന്ന് സഭയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായി നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ പൊളിഞ്ഞു. വി ഡി. സതീശന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

