‘അധികാര വികേന്ദ്രീകരണത്തില്‍ സംസ്ഥാനം രാജ്യത്തിന് മാതൃക, കേരളം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അതിദാരിദ്ര നിർമ്മാർജനം മൂലം’: മുഖ്യമന്ത്രി

CM

അധികാര വികേന്ദ്രീകരണത്തില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കാലത്ത് കേരളം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അതിദാരിദ്ര നിർമ്മാർജനം മൂലമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്.

അതിദാരിദ്ര നിർമ്മാർജനം ലോകം തന്നെ ശ്രദ്ധിച്ച കാര്യമാണ്. അതിഭരിദ്ര മുക്തമാക്കണമെന്ന് സർക്കാരിൻ്റെ ഉറച്ച നിലപാടായിരുന്നു. അതിന് തദ്ദേശ സ്ഥാപനങ്ങൾ വലിയ സഹായം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ കോർപ്പറേഷൻ വലിയ വികസനമാണ് നടത്തിയിട്ടുള്ളത്. മാലിന്യ മല ആയിരുന്ന ലാലൂർ ചരിത്രത്തിൻ്റെ ഭാഗമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: സിനിമയെ വെല്ലുന്ന മോഷണം: ജാക്കറ്റ് നേരെയാക്കിയപ്പോൾ നഷ്ടപെട്ടത് അരലക്ഷം രൂപ ! യുവതി കാണുംമുമ്പേ പണം സ്വന്തമാക്കി മോഷ്ട്ടാക്കൾ

കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബിലാണ് മുഖാമുഖം സംവാദത്തിന് തുടക്കം കുറിച്ചത്. വിവിധ ജില്ലകളിലായി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുമായി സംവദിക്കും. തൃശൂരിൽ സംവാദത്തിനു ശേഷം ഇന്ന് വൈകീട്ട് 4.30 ന് തെരെഞ്ഞെടുപ്പിൻ്റെ പൊതു പരിപാടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News