ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ രാജ്യത്ത് ലാബ് ശൃംഖല സജ്ജമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ആരോഗ്യവകുപ്പിന്റെ അഭിമാനപദ്ധതി നിര്‍ണ്ണയയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്; മന്ത്രി വീണാ ജോര്‍ജ്

Kerala health helpline 104

പരിശോധനകള്‍ നമ്മുടെ വീടിനോട് ചേര്‍ന്നുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ തന്നെ, സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ‘നിര്‍ണയ’ എന്ന വിപുലമായ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ലാബുകള്‍ ഒരു ഏകീകൃത ശൃംഖലയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 1300 സര്‍ക്കാര്‍ ലാബുകള്‍ ആണ് ഈ ശൃംഖലയുടെ ഭാഗമായുള്ളത്.

131 തരം പരിശോധനകള്‍ ഇനി വീടിനടുത്ത് തന്നെ ചെയ്യാന്‍ സാധിക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്കായി സാമ്പിളുകള്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്ള ലാബുകളില്‍ നിന്ന് തന്നെ ശേഖരിക്കും. അവിടെ നടത്താനാവാത്ത ഉയര്‍ന്ന തല പരിശോധനകള്‍ ഹബ് ലാബുകളിലേക്ക് അയക്കും. പരിശോധനാഫലങ്ങള്‍ രോഗിക്ക് തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയും ലഭ്യമാകും. ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ ലാബ് ശൃംഖല സജ്ജമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരോഗ്യവകുപ്പിന്റെ അഭിമാനപദ്ധതിയായ നിര്‍ണ്ണയയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെച്ച് നിര്‍വ്വഹിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Also read – ഓര്‍മകളില്‍ മായാതെ ഷിബിൻ: സാംസ്‌കാരിക മന്ദിരം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സ്പീക്കർ എ എൻ ഷംസീർ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ചികിത്സയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും രംഗത്ത് ഏറ്റവും ചെലവേറിയ ഘടകങ്ങളിൽ ഒന്നാണ് പരിശോധനകൾ. ഈ പരിശോധനകൾ നമ്മുടെ വീടിനോട് ചേർന്നുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ തന്നെ, സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുകയാണെങ്കിൽ — യാത്രാചെലവുകളും സമയനഷ്ടവും കുറയ്ക്കുകയും പൊതുജനങ്ങൾക്ക് വലിയ സഹായമാകുകയും ചെയ്യും.

ഇത് ലക്ഷ്യമാക്കിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ‘നിര്‍ണയ’ എന്ന വിപുലമായ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ലാബുകള്‍ ഒരു ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.

1300 സര്‍ക്കാര്‍ ലാബുകള്‍ ആണ് ഈ ശൃംഖലയുടെ ഭാഗമായുള്ളത്.131 തരം പരിശോധനകള്‍ ഇനി വീടിനടുത്ത് തന്നെ ചെയ്യാനും സാധിക്കും.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്കായി സാമ്പിളുകള്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളിൽ ഉള്ള ലാബുകളില്‍ നിന്ന് തന്നെ ശേഖരിക്കും. അവിടെ നടത്താനാവാത്ത ഉയര്‍ന്ന തല പരിശോധനകള്‍ ഹബ് ലാബുകളിലേക്ക് അയക്കും. പരിശോധനാഫലങ്ങള്‍ രോഗിക്ക് തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയും ലഭ്യമാകും.

ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ ലാബ് ശൃംഖല സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. സാമ്പിളുകളുടെ ട്രാൻസ്പോർട്ടിനായി ഇന്ത്യാ പോസ്റ്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ അഭിമാനപദ്ധതിയായ നിർണ്ണയയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നിർവ്വഹിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News