സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ അന്തരിച്ചു

mt abdurahiman

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയ കായിക താരവുമായിരുന്ന ടി എം അബ്ദുറഹ്മാൻ അന്തരിച്ചു. പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്, സൈക്ലിങ് അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കൂടാതെ ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. സപ തക്രോ, റഗ്ബി, ആട്യ പാട്ട്യ എന്നി ഗെയിമുകൾ കേരളത്തിൽ കൊണ്ടു വന്നതിൽ മുഖ്യ പങ്കു വഹിച്ചു.

ALSO READ; ശബരിമല സ്വർണ മോഷണക്കേസ്: എസ് ഐ ടി യുടേത് മികച്ച അന്വേഷണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് തന്നെയാണ് വിശ്വാസമെന്ന് പി എസ് പ്രശാന്ത്

News Summary: TM Abdurahman, a member of the State Sports Council and former national sportsperson, has passed away. He has served as a physical education teacher at Puthupady Government Higher Secondary School.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News