സമൂഹത്തിൽ പുതുവെളിച്ചമുണ്ടാക്കിയ യുവജനങ്ങൾക്ക് പുരസ്കാരം; സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു

youth commision

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കായുള്ള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. യുവചലച്ചിത നടി കല്യാണി പ്രിയദർശനാണ് കല/സാംസ്കാരിക മേഖലയിൽനിന്ന് പുരസ്കാരം.

മലയാള സിനിമയുടെ മാറിയ സ്ത്രീപക്ഷ ഭാവുകത്വത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് കല്യാണി പ്രിയദർശൻ വഹിച്ചത്. എഴുത്തുകാരൻ അമൽ പിരപ്പൻകോടിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം പി. മുഹമ്മദ് അഫ്‌സലാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. ​

Also read; 2025-ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി; നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങള്‍ ഉടന്‍ പുറപ്പെടുവിപ്പിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

എക്‌സ്‌പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പിലാക്കിയ യുവകർഷകനായ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജ് കാർഷിക വിഭാ​ഗത്തിലും ജെന്‍ റോബോട്ടിക്‌സ് കമ്പനിയുടെ സി.ഇ.ഒ. വിമല്‍ ഗോവിന്ദ്, വ്യവസായം/സംരംഭകത്വ വിഭാഗത്തിലും അവാർഡ് കരസ്ഥാമാക്കി. മാതൃഭൂമി ഡിജിറ്റൽ സീനിയര്‍ സബ് എഡിറ്റർ മാധ്യമ പ്രവര്‍ത്തക നിലീന അത്തോളിക്കാണ് മാധ്യമ മേഖലയിൽ നിന്നുള്ള പുരസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News