‘ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല’: കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോര്‍ജ് കൈരളി ന്യൂസിനോട്

stephen george

ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് കൈരളി ന്യൂസിനോട് പറഞ്ഞു. മുസ്ലിം ലീഗിൻ്റെ ക്ഷണം പുതിയ കാര്യമല്ല. മുൻപും ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ സംഘടനാടിത്തറ തകർന്നിട്ടില്ല. കേരള കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്. ജോസഫ് വിഭാഗത്തിന് ഒരു പഞ്ചായത്തെങ്കിലും ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുമോ? പാലാ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് ഇപ്പോഴുമുണ്ട്. തോൽവി എൽ ഡി എഫ് ചർച്ച ചെയ്യും. മുന്നണി തിരിച്ചു വരുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തിരിച്ചടിയുടെ എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച്​ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​നായ ജോ​സ്​ കെ ​മാ​ണി വ്യ​ക്​​ത​മാ​ക്കിയിരുന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി​യു​ടെ ഈ ​പ​രാ​ജ​യം അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​സം​തൃ​പ്തി​യു​ണ്ടാ​ക്കി​യെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് സ്റ്റീഫൻ ജോർജ് പ്രതികരണവുമായി എത്തിയത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News