
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ ഫോട്ടോ വെച്ച് ABVP നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ. എബിവിപി സംസ്ഥാന കമ്മിറ്റിയുടെ പോസ്റ്ററിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ പേരും ചിത്രവും ദുഷ്ട്ടലാക്കോടെ ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നത്. എബിവിപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയവാദ നിലപാടുകള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നയിക്കുന്ന സംഘടനയായ എസ്എഫ്‌ഐയുടെ നേതൃത്വത്തെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുവാനുള്ള സംഘപരിവാര്‍ ഗൂഢശ്രമമാണിത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കോ സംഘടനക്കോ ഒരു തരത്തിലുമുള്ള ബന്ധം ഇല്ലാത്ത വിഷയത്തിലാണ് എബിവിപി ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുവനുള്ള ശ്രമം നടത്തുന്നത്. സംഘപരിവാറിനെതിരെ അവര്‍ രാജ്യത്തില്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെ നിര്‍ഭയം പൊരുതിയാണ് എസ്എഫ്‌ഐ മുന്നേറുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ എബിവിപി എന്ന വര്‍ഗ്ഗീയ സംഘടന നാമാവശേഷമായി മാറുകയും ചെയ്തിട്ടുള്ളതാണ്. തങ്ങളുടെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ അതേ ശ്രമം തന്നെയാണ് എബിവിപിയും തുടരുന്നത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ദുഷ്ട്ടലാക്കോടെ നടത്തുന്ന അപകീര്‍ത്തിപ്പെടുത്തല്‍ അവസാനിപ്പിക്കുവാന്‍ എബിവിപി തയ്യാറാകണമെന്നും ദുഷ്പ്രചരണത്തെ ശക്തമായി അപലപിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

