കാസർകോഡ് തൃക്കരിപ്പൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

kasaragod drown

കാസർകോഡ് തൃക്കരിപ്പൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിന്‍റെ മകൻ ഇ എം പി മുഹമ്മദ് (13) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം നടന്നത്. എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ALSO READ; ഉറക്കത്തിനിടെ പാമ്പുകടിയേറ്റു, പ്രാണിയെന്ന് കരുതി നോക്കിയില്ല; ഒടുവില്‍ അച്ഛനും 10 വയസ്സുകാരനും ദാരുണാന്ത്യം, അമ്മ ചികിത്സയില്‍

തിരുവനന്തപുരത്ത് തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കുന്നത്തുകാലിൽ തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാൽ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കുമ്പോ‍ഴായിരുന്നു അപകടമുണ്ടായത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News