ആര്‍ത്തവം മൂലം എൻഎസ്എസ് ക്യാമ്പിലെ മത്സരങ്ങളില്‍ നിന്ന് മാറി നിന്നതില്‍ അപമാനിച്ചു: എച്ച് ഒ ഡിക്കെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

complaint

ആര്‍ത്തവത്തിൻ്റെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന് പരാതി. തുമ്പ സെൻ്റ് സേവ്യേ‍ഴ്സ് കോളേജിലെ അധ്യാപകനെതിരെയാണ് ഗുരുതര പരാതിയുമായി വിദ്യാർഥിനികൾ രംഗത്തെത്തിയത്. വിദ്യാർത്ഥിനികളുടെ ആർത്തവത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പളിന് 14ഓളം വിദ്യാർഥിനികൾ പരാതി നൽകി. ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡിയായ രമേശിനെതിരെയാണ് വിദ്യാർഥിനികൾ പരാതി നൽകിയത്.

പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.

ALSO READ: തിരുവനന്തപുരം കോർപറേഷൻ സ്ഥിരംസമിതി അംഗ തെരഞ്ഞെടുപ്പ്: ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി

ചില വിദ്യാർഥിനികൾ ആർത്തവത്തിന്റെ പേരിൽ മാറി നിൽക്കുന്നു എന്നും ‘ആർത്തവം ആണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ,ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ ‘എന്നും അധ്യാപകൻ ചോദിച്ചതായി വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു. അധ്യാപകനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും വിദ്യാർഥിനികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News