
അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിൻ്റെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്യാർഥികൾ. അട്ടപ്പാടി കാരറ ഗവ യുപി സ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തത്. തലസ്ഥാന നഗരിയിലെത്തിയ വിദ്യാർഥികൾ കൈരളി ടി.വി ഹെഡ് ഓഫീസും സന്ദർശിച്ചു.
കേരളം കൈവരിച്ച ചരിത്ര നേട്ടത്തിൻ്റെ പ്രഖ്യാപനത്തിൽ നേരിട്ട് പങ്കെടുത്തതിൻ്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ വിദ്യാർത്ഥികൾ. അട്ടപ്പാടി കാരറ ഗവ യുപി സ്കൂൾ കുട്ടികളാണ് അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാൻ നിയമസഭയിൽ എത്തിയത്. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, കെ രാജൻ, കെ.ബി ഗണേഷ് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി എ പ്രദീപ് കുമാർ, എംഎൽഎമാരായ ടി.പി രാമകൃഷ്ണൻ, കെ. ശാന്തകുമാരി, കടകംപള്ളി സുരേന്ദ്രൻ, എൻ ഷംസുദീൻ എന്നിവരും കുട്ടികളോടൊപ്പം സൗഹൃദം പങ്കുവെച്ചു.
തലസ്ഥാനനഗരിയിൽ എത്തിയ വിദ്യാർത്ഥികൾ കൈരളി ടിവി ഹെഡ് ഓഫീസും മ്യൂസിയവും മൃഗശാലയും കടൽത്തീരവും സന്ദർശിച്ചു. പ്രധാന അധ്യാപിക സിന്ധു സാജൻ, പി.ടി എ പ്രസിഡൻ്റ് പ്രേമാ ചന്ദ്രൻ, ഫിനി ജോൺ, അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

