ഓര്‍മ്മകളില്‍ സുഗതകുമാരി ടീച്ചര്‍: കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

sugathakumari

പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുള വാഴുവേലിൽ തറവാട്ടിലാണ് ജനനം. സ്വാതന്ത്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ്റെയും സംസ്കൃത പണ്ഡിതയായ വി കെ കാര്‍ത്ത്യായിനി അമ്മയുമാണ് മാതാപിതാക്കള്‍. എം എ തത്വശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സൈലൻ്റ് വാലി പ്രക്ഷോഭത്തില്‍ വലിയ പങ്കുവഹിച്ചു.

അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരി ടീച്ചറുടെ സംഭാവനകൾ വളരെ വലുതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സുഗതകുമാരി ടീച്ചര്‍ പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009ൽ അർഹയായിട്ടുണ്ട്.

ALSO READ: കരോൾ സംഘത്തിന് നേരെ ആർഎസ്എസ് നടത്തിയ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കരോൾ

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയായിരുന്നു. 2020 ഡിസംബർ 23ന് ആണ് അന്തരിച്ചത്.

മുത്തുച്ചിപ്പി (1961), പാതിരാപ്പൂക്കൾ (1967), പാവം മാനവഹൃദയം (1968), പ്രണാമം (1969)
ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977) എന്നിവയാണ് കൃതികള്‍. എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ പുരസ്കാരം, ബാലാമണിയമ്മ അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News