
ആലുവ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇലക്ട്രിക് ലൈനിലേയ്ക്ക് ചാടുമെന്നായിരുന്നു ഭീഷണി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആർ പി എഫ് യുവാവിനെ താഴെയിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ബംഗാള്‍ സ്വദേശിയായ യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്.
കോഴിക്കോട് നിർത്തിയിട്ട കാറിന് തീപിടിച്ചു; ആളപായമില്ല
ഈസ്റ്റ് നടക്കാവ് സി എച്ച് പള്ളിക്ക് സമീപം വാഹനത്തിന് തീപിടിച്ചു. വാഗണർ കാറിനാണ് തീപ്പിടിച്ചത്. ചൊവായൂർ സ്വദേശി ബഷീറിന്റെ കാർ ആണ് കത്തി നശിച്ചത്. കാർ നിർത്തിയിട്ട ശേഷം അടുത്തുള്ള കടയിൽ സാധനം വാങ്ങാൻ പോയപ്പോളായിരുന്നു സംഭവം. ആളുകൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. റിന്യൂവലിനു വേണ്ടി കൊണ്ട് പോകുന്ന വഴിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

