
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് വിലക്കുറവിലുള്ള ഈ സ്പെഷ്യൽ കിറ്റ്. റംസാൻ നിലാവ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.
1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കിറ്റ് ഉപഭോക്താവിന് നൽകുക 786 രൂപയ്ക്ക് ആണ്. മാർച്ച് 20 വരെയാണ് ഈ ഓഫർ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുക.
കിറ്റിൽ ഉള്‍പ്പെട്ടിരിക്കുന്നത് എന്തൊക്കെ?
ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Supplyco Launches ‘Ramzan Nilavu’ Special Kit at ₹786, Offer Till March 20

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


