ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീംകോടതി അനുമതി; ഹൈക്കോടതി ഉത്തരവ് ശരിവെച്ചു

Antony Raju appeal rejected

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി. അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്തവും ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും ഹൈക്കോടതി നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പസംഗമം നടത്തുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥകള്‍ പാലിച്ച് സംഗമം നടത്താം എന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയത്. അയ്യപ്പ സംഗമം നടത്താമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡോക്ടര്‍ വി എസ് മഹേന്ദ്ര കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Also read – “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ” എന്ന നിലപാടാണ് അയ്യപ്പ സംഗമത്തിനോട് പ്രതിപക്ഷത്തിനുള്ളത്”; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

അതേസമയം ശബരിമലയുടെ വികസത്തിന് നാഴിക കല്ലാകുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല ഒരുങ്ങുന്നു. ശനിയാഴ്ച രാവിലെ പമ്പയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News