
ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമന സമവായത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.വി സി നിയമനം സുപ്രീംകോടതി അംഗീകരിച്ചു.
സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ നീണ്ടുനിന്ന ഗവര്‍ണര്‍-സര്‍ക്കാര്‍- പോരിനൊടുവിലെ സമവായത്തില്‍ പൂര്‍ണ്ണ സംതൃപ്തി സുപ്രീംകോടതി പ്രകടിപ്പിച്ചു. യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് നിയമനം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉണ്ടായ സമവായം ജസ്റ്റിസ് സുധാന്ഷു ധൂലിയ കമ്മിറ്റിയെ അറിയിച്ചുവെന്ന് ചാന്‍സിലര്‍ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞതവണ കേസ് പരിഗണിച്ച ശേഷം ശുഭകരമായ കാര്യങ്ങള്‍ ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ഭാവിയിലായിരുന്നു ആശങ്കയെന്ന് ജസ്റ്റിസ് ജെബി പര്‍ദ്ദിവാല നിരീക്ഷിച്ചു. വിസി നിയമനത്തിനായി രൂപീകരിച്ച ജസ്റ്റിസ് സുധാന്ഷു ധൂലിയ കമ്മിറ്റിയുടെ ഇടപെടലിനും കോടതി അഭിനന്ദിച്ചു.
സ്ഥിര വിസിമാര്‍ ഇല്ലാതെ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നും കോടതി നീരീക്ഷിച്ചു. വി സി നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങള്‍ തുടര്‍ന്നും പരിശോധിക്കുമെന്ന് കോടതി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

