വി.സി നിയമനം: ചാൻസലർ പറഞ്ഞത് യുക്തിരഹിതമല്ലാത്ത കാര്യം; സുപ്രീംകോടതി തീരുമാനത്തോട് യോജിക്കുന്നുവെന്ന് മന്ത്രി പി രാജീവ്

P Rajeev

വി സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനത്തോട് സർക്കാർ പൂർണമായി യോജിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. ചാൻസലറും മന്ത്രിമാരുടെയും യോഗത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങൾക്ക് എഴുതിക്കൊടുക്കാൻ ലോക്ഭവനിൽ ആരെങ്കിലും കാണുമല്ലോ. ഗവർണറുടെ ഭാഗങ്ങൾ വളരെ ദുർബലമാണെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയത്.

യുക്തിരഹിതമല്ലാത്ത കാര്യമാണ് ചാൻസലർ പറഞ്ഞത്. ചാൻസലറുടെ അഭിപ്രായങ്ങൾ പരിഗണിക്കാം. ഒപ്പം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളും പരിഗണിക്കണം. എന്നിട്ട് സമവാക്യത്തിൽ എത്താം എന്ന നിലപാടാണ് സർക്കാർ വ്യക്തമാക്കിയത്. സെർച്ച് കമ്മിറ്റി എങ്ങനെ പാനലിലേക്ക് എത്തി എന്ന് ചോദിക്കാൻ മുഖ്യമന്ത്രിക്കും ചാൻസലർക്കും അധികാരമില്ല.

ALSO READ: വോട്ടിന് പണം; പരസ്യമായി പണം നൽകിയത് പാലക്കാട് മംഗലാംകുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി രാമകൃഷ്ണൻ

പിടിവാശി കാരണമാണ് ചർച്ച എവിടെയും എത്താതെ പോയത്. ധാരണയിൽ എത്തിയാൽ സർക്കാരിന് അറിയിക്കാം എന്നാണ് ലോക്ഭവൻ പറഞ്ഞത്. ഒരു വ്യക്തി വരണമെന്നല്ല സർക്കാർ നിലപാട്, യോഗ്യതയുള്ളവർ സ്ഥാനത്തേക്ക് പറയണം. സുതാര്യമായ ചർച്ചയല്ല ചാൻസലറുടേത്. വ്യത്യസ്തമായ നടപടിയാണ്. ധൂലിയ ഒരു പട്ടിക നൽകിയാൽ സർക്കാർ അത് അംഗീകരിക്കും. ധൂലിയ നൽകുന്ന പട്ടിക സർക്കാർ അംഗീകരിക്കുമെന്നും യോഗ്യരായവരെ തന്നെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News