
കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട ബാംഗ്ലൂർ സ്വദേശി സൂരജ് ലാമയുടെ സംസ്കാരം പൂർത്തിയായി. നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹംകളമശ്ശേരി മുനിസപ്പൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഒക്ടോബർ 30നാണ് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുവൈത്തിൽ നിന്നും നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബർ അഞ്ചാം തീയതിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. വിഷമദ്യ ദുരന്തത്തിൽ ഓർമ്മശക്തി നഷ്ടപ്പെട്ട ബാംഗ്ലൂർ സ്വദേശിയായ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.
നവംബർ 30-ആം തീയതി കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തുകയും ഡിഎൻഎ പരിശോധനയിലൂടെ അത് സൂരച്ചിലാമയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി. കളമശ്ശേരി മുനിസിപ്പൽ പൊതുശ്മശാനത്തിൽ ആണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കൾക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച സാഹചര്യത്തിൽ വേണ്ടെന്നു വെക്കുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി അലഞ്ഞു തിരിയുകയായിരുന്ന ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലുള്ള മകന്‍ സാന്‍റോണ്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് സൂരജ് ലാമയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

