
വാക്കു പാലിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എട്ട് പുലിസംഘങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ ധനസഹായമായ 3 ലക്ഷം വീതം നൽകുമെന്ന വാഗ്ദ്ദാനം വാക്കുകളിൽ മാത്രം ഒതുങ്ങി. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
കഴിഞ്ഞ പുലിക്കളിയുടെ തലേദിവസമായ സെപ്റ്റംബർ 7 നായിരുന്നു ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി പ്രഖ്യാപനം നടത്തിയത്. ധനസഹായം സംബന്ധിച്ച് പുലികളി സംഘങ്ങൾക്ക് യാതൊരുവിധ അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പത്തിക സഹായത്തിനു വേണ്ട രേഖകളും ആവശ്യപ്പെട്ടിട്ടില്ല.
ALSO READ: അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ല; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തിയുമായി യൂത്ത് കോണ്‍ഗ്രസ്
വാഗ്ദാനം നടപ്പാക്കാതെ വന്നതോടെ ഇത് ശരിക്കും പറഞ്ഞാൽ വഞ്ചിച്ചു എന്ന് തന്നെ വേണം പറയാൻ. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ ഒരു കാര്യം പ്രഖ്യാപിക്കുമ്പോൾ അത് എത്രമാത്രം പ്രാധാന്യത്തോടെ നടത്തണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഈ പ്രഖ്യാപനം നടപ്പാക്കാതെ കബളിപ്പിച്ചത് വലിയൊരു ചതിയായിപ്പോയി എന്നും വിമർശനമുണ്ട്.
പുലിക്കളി മേഖല വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്ന ഒന്നാണ്. കഴിഞ്ഞ കുറെ നാളുകളായി അവർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ പോലും, കോർപ്പറേഷന്റെയും മറ്റ് സംഘടനകളുടെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഓരോ വർഷവും ബുദ്ധിമുട്ടില്ലാതെ പുലിക്കളി സംഘങ്ങൾ നഗരത്തിൽ ഇറങ്ങുന്നത്. എന്നാൽ ഈ വാഗ്ദാനം നടപ്പാക്കാത്തത് ഈ മേഖലയ്ക്ക് വലിയൊരു തിരിച്ചടിയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

