ഈ പദവി ഞാനിങ്ങ് എടുക്കുവാ… തൃശൂരിന് പിന്നാലെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കസേരയിലും കണ്ണ് വെച്ച് സുരേഷ് ഗോപി

suresh-gopi-

കേന്ദ്രമന്ത്രി പദവിയും തൃശൂരിലെ വിജയവുമൊന്നും പോരാഞ്ഞിട്ടാകണം, ഈ ജന്മത്തിലും അടുത്ത ജന്മത്തിലുമായി പദവികൾ വെട്ടിപ്പിടിക്കാനുള്ള ‘ആത്മീയ ലിസ്റ്റ്’ ഓരോ ദിവസവും പുതുക്കിക്കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ അത്യന്തം വിനീതമാണ്.

അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന ചെറിയ ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയ താരം, ഈ ജന്മത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ വന്നിരിയ്ക്കുന്നത്.കൊച്ചിയിൽ നടന്ന ഒരു പുരസ്‌കാര ചടങ്ങിലായിരുന്നു ‘ഭക്തി നിർഭരമായ’ വെളിപ്പെടുത്തൽ.

ALSO READ : ‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബി

ശബരിമലയിലെ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് മുൻപ് പറഞ്ഞപ്പോൾ ഉണ്ടായ പരിഹാസങ്ങളൊന്നും ഈ ‘ഭക്തന്റെ’ ആത്മവിശ്വാസത്തെ ഒട്ടും കുറച്ചിട്ടില്ല. ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട് ഓരോ ജന്മത്തിലും ഓരോ ജാതിയും പദവികളും സ്വപ്നം കാണുന്ന മന്ത്രിയുടെ ഈ സിനിമാറ്റിക് ഭക്തി സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചിരിക്ക് വകനൽകിയിട്ടുണ്ട്. തൃശൂർ എടുത്തത് പോലെ ഗുരുവായൂർ ചെയർമാൻ സ്ഥാനവും അദ്ദേഹം ‘എടുക്കുമോ’ അതോ ഇതൊരു വെറും സുരേഷ് ജിയുടെ ഷോയായി മാത്രമായി അവശേഷിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News