അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വരിൻ്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

rahul easwar

അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വരിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. രാഹുൽ ഈശ്വരിന് ഇതുമായി ബന്ധപ്പെട്ട പോലീസ് കോടതിൽ സാർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല ഇത് കാരണം അത് ലഭിച്ചാൽ മാത്രമേ തർക്കം സമർപ്പിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇതേ തുടർന്ന് പ്രതിഭാഗത്തിന് പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറി ഇത തുടർന്ന് ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27 ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ് എന്നും കോടതി വാക്കാൽ പരാമർശിച്ചു.

Also read; ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ; തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ഇത് ബോധ്യമാക്കാൻ കോടതി പ്രതി രാഹുലിന് നോട്ടിസ് നേരത്തെ അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.അതിജീവതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News