കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി ഫറോക്കിൽ പിടിയിൽ

POLICE CUSTODY

കോഴിക്കോട് ഫറോക്ക് പൊലിസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് സ്കൂൾ പരിസരത്ത് നിന്നാണ് പിടിയിലായത്.

അസം സ്വദേശി പ്രസൻജിത്ത് ആണ് പൊലീസിൻ്റെ വ്യാപക തിരച്ചിലുകൾക്ക് ഒടുവിൽ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയാണ് പ്രസൻജിത്ത്. ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

ALSO READ: പ്രണയബന്ധം വീണ്ടും തളിരിടും ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരുടെ വാക്കിൽ കൗമാരക്കാരിക്ക് നഷ്ടം 16.18 ലക്ഷം രൂപ വിലവരുന്ന സ്വർണം: പ്രതികൾ പിടിയിൽ

ബംഗലുരു നിന്ന് ചൊവാഴ്ചയാണ് പോക്സോ കേസ് പ്രതിയെ ഫറോക്ക് പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കാനിരിക്കെ രാത്രി ഏഴരയോടെയാണ് ഇയാൾ ചാടിപ്പോയത്. കൈവിലങ്ങുമായാണ് 21 വയസ് കാരനായ പ്രതി പൊലീസ് സ്റ്റേഷന് പുറകിലെ വഴിയിലൂടെ പുറത്ത് കടന്നത്. ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ALSO READ: കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയിലെ വെടിവെപ്പ്; ആക്രമണത്തിന് കാരണം സൽമാൻ ഖാനോടുള്ള പക? ബിഷ്ണോയ് ഗ്യാങ്ങിന്‍റെ ഓഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News