സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ; ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിഷേധിച്ച് നേതാവ്

RAHUL MAMKOOTTATHIL CONGRESS MEETING

കോൺഗ്രസിൻ്റെ യോഗത്തിൽ പങ്കെടുത്ത് ലൈംഗിക അതിക്രമ കേസിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം നേതാക്കൾ പങ്കെടുത്തു

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻ്റ് ചെയ്തിരുന്നു. രാഹുൽ കോൺഗ്രസിൻ്റെ അംഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും പറഞ്ഞിരുന്നു. എന്നാൽ ഷാഫി പറമ്പിലിൻ്റെ പിന്തുണയോടെ രാഹുൽ മണ്ഡലത്തിൽ സജീവമാകാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോൺഗ്രസിൻ്റെ രഹസ്യ യോഗങ്ങളിൽ രാഹുൽ പങ്കെടുത്തു. കണ്ണാടിയിൽ കോൺഗ്രസ് ഭരിക്കുന്ന കാഴ്ചപറമ്പ് ക്ഷീരസാഹകരണ സംഘത്തിൻ്റെ ഹാളിലായിരുന്നു യോഗം. എന്നാൽ യോഗത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു രാഹുൽ.

ALSO READ: കൊല്ലം എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഗ്രാമപഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ കോൺഗ്രസ് വിട്ടു, സിപിഎമ്മിൽ ചേരും

കണ്ണാടിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രസാദ്, മണ്ഡലം ഭാരവാഹികളായ വിനേഷ്, കരുണാകരൻ, റിനിൽ, സെൽവൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പരിപാടികളിൽ രാഹുൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News