
ആസ്വാദക മനം കവർന്ന സ്വരലയ സമന്വയം 2025 നൃത്ത സംഗീതോത്സവം സമാപിച്ചു. പതിനൊന്ന് ദിവസമായി നടന്ന പരിപാടികളിൽ നല്ല പിന്തുണയാണ് ജനങ്ങൾ നൽകിയതെന്ന് സ്വരലയ സെക്രട്ടറി ടി ആർ അജയൻ പറഞ്ഞു. പുതുവർഷത്തെ വരവേറ്റ് സംഗീതരാവും അരങ്ങേറി. ആസ്വാദക മനസ്സുകളിൽ കലയുടെ മഴവില്ല് തീർത്താണ് സ്വരലയ സമന്വയം നൃത്തസംഗീതോത്സവം സമാപിച്ചത്. 11 ദിവസങ്ങളിലായി നടന്ന പരിപാടികളിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു.
നിറഞ്ഞ സദസിലാണ് എല്ലാ ദിവസവും പരിപാടികൾ നടന്നത്. തിരുവനന്തപുരം സ്വരാഞ്ജലി അവതരിപ്പിച്ച വീണലയ തരംഗം-ക്ലാസിക്കൽ വീണക്കച്ചേരിയും ടൊറൊന്റോ എ. ജയദേവനും സംഘവും അവതരിപ്പിച്ച വയലിൻ കച്ചേരിയും അരങ്ങേറി., കുച്ചിപ്പുഡി, ഭരതനാട്യം എന്നിവയ്ക്ക് ശേഷം, സ്വരലയ ഓർക്കസ്ട്ര അവതരിപ്പിച്ച ‘വെൽക്കം 2026’ ഗാനമേളയും നടന്നു.
news summary: The Swaralaya Sangam 2025 Dance and Music Festival concludes successfully

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

