‘ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണ് ഉയർന്നത്; എന്നിട്ടും രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുകയാണ് കോൺഗ്രസിലെ നേതാക്കൾ’; ടി പി രാമകൃഷ്ണൻ

t p ramakrishnan rahul mamkoottathil

ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നതെന്നും എന്നിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും പൂർണമായും പുറകോട്ട് പോകാൻ കോൺഗ്രസ് തയാറാകുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഉയർന്ന പീഡന പരാതി പോലീസിന് കൈമാറി എന്ന വാർത്ത രാഹുലിനെ കോൺഗ്രസ്‌ ഉപേക്ഷിക്കുന്നു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതായിരുന്നു കോൺഗ്രസ് തുടക്കത്തിൽ സ്വീകരിക്കേണ്ടിയിരുന്നത്. കോൺഗ്രസിന് ഇപ്പോൾ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതി വന്നു.
കുറ്റകൃത്യത്തിന് എതിരായി ശക്തമായ നിലപാട് നേരത്തെ എടുക്കേണ്ടതായിരുന്നു. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചത്. അദ്ദേഹം വ്യക്തമാക്കി.

ALSO READ: രാഹുലിന് പിന്നാലെ ഫെന്നി നൈനാനും മുങ്ങി ? അടൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൂട്ടിയ നിലയിൽ

അതേസമയം ഇപ്പോഴും രാഹുലിനു സസ്പെൻഷൻ നടപടി മാത്രമാണുള്ളത് എന്നും ജനപ്രതിനിധിയായി തുടരണമോയെന്ന് കോൺഗ്രസ് ഇനിയെങ്കിലും തീരുമാനിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ALSO READ: ‘ഗർഭം ധരിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News