
ശബരിമല സ്വർണ്ണ മോഷണം കേസിൽ ഒരു തരി സ്വർണ്ണം പോലും ശബരിമലയിൽ നിന്നും നഷ്ടപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്ന് എൽഡിഎഫ് കണവീനർ ടി പി രാമകൃഷ്ണൻ. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അന്വേഷണത്തെ തുരങ്കം വയ്ക്കുന്ന നടപടിയാണ് യുഡിഎഫ് ശേഖരിക്കുന്നത്. ശബരിമല സ്വർണമോഷണ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത് സർക്കാർ ആവശ്യപ്പെട്ടവരല്ല അത് കോടതി തീരുമാനിച്ചവരാണ്. കോൺഗ്രസും യുഡിഎഫും വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. തന്ത്രി ജാമ്യത്തിൽ ഇറങ്ങിയതിൽ ആരാണ് ഇതിന് ഉത്തരവാദിത്വം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ജാമ്യത്തിൽ ഇറങ്ങിയത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയും എസ് ഐ ടിയുമാണ്. തന്ത്രി ജാമ്യത്തിൽ ഇറങ്ങിയതിനെ എസ് ഐ ടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് നേതൃത്വവും ബിജെപിയും ഒന്നാകെ രംഗത്തുവന്നിരുന്നു. എങ്ങനെയാണ് ഇവർക്ക് ഒന്നിക്കാൻ കഴിയുന്നതെന്നും എൽ ഡി എഫ് കൺവീനർ ചോദിച്ചു.
Also read : ജാഥകൾ വൻ വിജയം, എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് ടി പി രാമകൃഷ്ണൻ
രണ്ടു കൂട്ടരും കൂടി ഒരുമിച്ച് നിലപാട് എടുക്കുകയാണ്. തന്ത്രിക്ക് ജാമ്യം നൽകിയത് നിയമപരമായി പരിശോധിച്ച് ശരിയും തെറ്റും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

