
വയനാട്ടിൽനിന്നുള്ള കോൺഗ്രസിന്‍റെ ഒരു എംഎൽഎയാണ് ടി സിദ്ദിഖ്. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, ഒരുമാതിരി കോൺഗ്രസുകാരെ പോലെ, പറയുന്ന വാക്കിന് ഒരു വിലയുമില്ല. മുണ്ടക്കൈയിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ജനുവരി പത്തിനകം നടക്കുമെന്ന് സിദ്ദിഖ് എംഎൽഎ പറഞ്ഞത് ഇക്കഴിഞ്ഞ ഡിസംബർ 28നാണ്. ഈ ഡിസംബർ 28ന് ദിവസങ്ങൾക്ക് മുമ്പ് സിദ്ദിഖ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കോൺഗ്രസിന്‍റെ സ്ഥാപനകദിനമായ ഡിസംബർ 28ന് തറക്കല്ലിടൽ നടത്തുമെന്നായിരുന്നു അത്.
എന്നാൽ ഡിസംബർ 28ന് കോൺഗ്രസുകാരുടെ പ്രിയപ്പെട്ട മീഡിയാവൺ ചാനലിനോട് സംസാരിക്കവെ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെ, അന്ന് നടക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കോൺഗ്രസ് സ്ഥാപനകദിനമായ ഡിസംബർ 28ന് നടക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സിദ്ദിഖ് മെഴുകി. ഹോ എന്തൊരു കഷ്ടം അല്ലേ… തീർന്നില്ല, ഈ പദ്ധതിയിൽനിന്ന് കോൺഗ്രസ് ഇഞ്ച് പിന്നോട്ടുപോയില്ല. സ്ഥലം കണ്ടെത്തി, അഡ്വാൻസ് കൊടുത്ത്, രജിസ്ട്രേഷൻ നടപടികൾ ഫൈനൽ സ്റ്റേജിലാണ്. ജനുവരി പത്താം തീയതിക്കകം ഇതിന്‍റെ തറക്കല്ലിടലും നിർമാണപ്രവർത്തനങ്ങളുമൊക്കെ തുടങ്ങിക്കഴിയുമെന്നും ഒരു ഉളുപ്പുമില്ലാതെ സിദ്ദിഖ് വെച്ചുകാച്ചുന്നുണ്ട്. ഒന്ന് വെളുപ്പിക്കാൻവേണ്ടി ജമാഅത്ത് ചാനലും സിദ്ദിഖും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്.
Also read; ചേർത്ത് പിടിച്ച് സർക്കാർ: മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ ഈ മാസം കൈമാറും
ഇന്ന് ജനുവരി പത്ത് ആണ്. ഒന്നും സംഭവിച്ചിട്ടില്ല. ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ലെന്ന് സിദ്ദിഖിനും അറിയാം കോൺഗ്രസുകാർക്കും അറിയാം. അതുകൊണ്ടുതന്നെ സിദ്ദിഖും സതീശനുമൊക്കെ പതുക്കെ പ്ലേറ്റ് മാറ്റിത്തുടങ്ങിയത്. മൂന്നാല് ദിവസംമുമ്പ് സതീശൻ വായുവിൽ എഴുതിക്കൂട്ടി ഒരു കണക്ക് പറഞ്ഞില്ലേ, നമ്മുടെ പഞ്ചാബി ഹൌസിലെ ഗംഗാധരൻ മുതലാളി സ്റ്റൈലിൽ. രാഹുൽ ഗാന്ധി പറഞ്ഞിട്ട് കർണാടക സർക്കാർ നൽകിയ പണം കോൺഗ്രസിന്‍റെ അക്കൌണ്ടിലേക്ക് മാറ്റുന്ന സതീശന്‍റെ ആ വിരുത് മികച്ച ഒരിത് തന്നെയായിരുന്നു.
ഏതായാലും കഴിഞ്ഞദിവസം മുണ്ടക്കൈയിൽ സർക്കാർ നിർമിക്കുന്ന ടൌൺഷിപ്പ് ചുറ്റിനടന്ന് കണ്ടുകൊണ്ട് താൻ ഒരു ഒന്നാന്തരം എട്ടുകാലി മമ്മൂഞ്ഞാണെന്നും, സിദ്ദിഖ് തെളിയിച്ചു. അതായത് സർക്കാർ പണിയുന്ന ടൌൺഷിപ്പ് കോൺഗ്രസിന്‍റെ അക്കൌണ്ടിലേക്ക് മാറ്റുന്ന സതീശന്‍റെയും സിദ്ദിഖിന്‍റെയും തത്രപ്പാട് കണ്ടാൽ കരയണോ ചിരിക്കണോയെന്ന് ഇപ്പോഴും അറിയില്ല. വയനാട്ടിലെ പാവങ്ങൾക്കുവേണ്ടി പണം പിരിച്ച് അവിടുത്തെ സെവൻ സ്റ്റാർ റിസോർട്ടിൽ കോടികൾ മുടക്കിയുള്ള ഉല്ലാസം നടത്താൻ ഈ കണ്ണിൽച്ചോരയില്ലാത്ത കോൺഗ്രസുകാർക്കേ കഴിയൂ. അതുവെച്ച് നോക്കുമ്പോൾ സിദ്ദിഖിന്‍റെ പൊറാട്ട് നാടകമൊക്കെ എന്ത്…!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

