
ഐസിസി മെൻസ് T20 വേൾഡ് കപ്പ് ടൂർണമെന്റിൽ കാനഡയ്ക്കെതിരെ യുഎയ്ക്ക് വിജയം. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കാനഡയെ യുഎഇ പരാജയപ്പെടുത്തിയത്.
151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇ 19.4 ഓവറിൽ ലക്ഷ്യത്തിലെത്തി. ആര്യൻഷ് ശർമ്മ 53 പന്തിൽ പുറത്താകാതെ 74 റൺസും സൊഹൈബ് ഖാൻ 29 പന്തിൽ 51 റൺസും നേടി. 43 പന്തിൽ 84 റൺസ് നേടിയ കൂട്ടുകെട്ട് ടീമിനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റി.
12.3 ഓവറിൽ 66/4 എന്ന നിലയിൽ തളർന്നിരുന്ന യുഎഇയെ ഈ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ യുഎഇയുടെ രണ്ടാമത്തെ ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത കാനഡ 150 റൺസ് നേടിയിരുന്നു. ജുനൈദ് സിദ്ദീഖിയുടെ അഞ്ച് വിക്കറ്റ് നേട്ടവും നിർണായകമായി. മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീമിന് തുടക്കം മോശമായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് വസീം മൂന്നാം ഓവറിൽ 4 (8) റൺസിൽ മിഡ് ഓണിൽ പുറത്തായി. ആദ്യ അഞ്ച് ഓവറിൽ യുഎഇക്ക് നേടാനായത് 22 റൺസ് മാത്രമായിരുന്നു.
Also read : T20 World Cup 2026: ഓസീസിനെ വീഴ്ത്തിയ സിംബാബ്‌വെയ്ക്ക് സച്ചിന്റെ അഭിനന്ദനം
പവർപ്ലേയുടെ അവസാന ഓവറിൽ ജസ്കരൻ സിംഗിനെതിരെ ആര്യൻഷ് 17 റൺസ് നേടി മത്സരത്തിന്റെ ഗതി മാറ്റി. മറുവശത്ത് അലിഷാൻ ഷറഫു (5 ഓഫ് 13), ഹർഷിത് കൗശിക് (5 ഓഫ് 9) മയങ്ക് കുമാർ (4 ഓഫ് 6) എന്നിങ്ങനെ റൺസ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

