മുഖം മിനുക്കി താനൂർ ഫിഷറീസ് സ്കൂൾ;വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു

v abdurahiman

മലപ്പുറം താനൂർ ഫിഷറീസ് സ്കൂളിലെ വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കിഫ്ബി (KIIFB) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
3.9 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം ബഹുനില കെട്ടിടം, മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഓഡിറ്റോറിയം, 74.66 ലക്ഷം രൂപ ചെലവിലുള്ള റീഹാബിലിറ്റേഷൻ സെന്റർ,1.78 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അക്വേറിയം, കേരള സ്പോർട്സ് കൗൺസിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ,

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി മാത്രം 210 കോടി രൂപയാണ് നൽകിയിട്ടുള്ളതെന്നും, വിഭാവനം ചെയ്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ഭൂപടത്തിൽ താനൂർ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തനതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

Also read; ആവേശമുയർത്തി മന്ത്രി വി ശിവൻകുട്ടിയുടെ വികസന മുന്നേറ്റ ജാഥ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് നേമത്തെ ജനത

സർക്കാർ ഏകദേശം 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടപ്പാക്കിയത്. നിലവിൽ 1400-ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തീരദേശത്തെ ഒരു അഭിമാന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ലാ ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News