നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഝാർഖണ്ട് സ്വദേശിയായ ടാപ്പിങ് തൊഴിലാളി മരിച്ചു

Wild elephant attack

മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഝാർഖണ്ട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് രണ്ടു ദിവസമായി കാട്ടാന തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നിലമ്പൂർ മൂലേപ്പാടത്ത് അരയാട് റബർ എസ്റ്റേറ്റിലാണ് സംഭവം. അമ്പത്തിയഞ്ച് വയസുകാരനായ ഝാർഖണ്ട് സ്വദേശി ചാരുവാണ് മരിച്ചത്. ടാപ്പിങ് പൂർത്തിയാക്കി എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ALSO READ; ‘തൊഴിലാളി പ്രശ്നങ്ങൾ മനസിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണം’; ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി

രാവിലെ പത്തരയോടെയാണ് സംഭവം. മറ്റു തൊഴിലാളികൾ ബഹളം വച്ചിരുന്നെങ്കിലും ഇയാൾ ശ്രദ്ധിച്ചിരുന്നില്ല. മരങ്ങൾക്കിടയിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് രണ്ടുദിവസമായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

News Summary: A tapping worker from Jharkhand was died in a wild elephant attack in Nilambur, Malappuram. Locals said that wild elephants have been a nuisance in the area for the past two days.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News