
കാസർഗോഡ് പരവനടുക്കം തലക്കളായി ക്ഷേത്രത്തിൽ കവർച്ച. സ്വർണവും പണവും വെള്ളി പ്രതിമകളും നഷ്ടപ്പെട്ടു. ചെമ്മനാട് പരവനടുക്കത്തുള്ള തലക്കളായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് ഞായറാഴ്ച രാത്രി കവർച്ച നടന്നത്. ക്ഷേത്രത്തിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് പണവും സ്വർണ്ണവും വെള്ളിയും കവർന്നു. 55000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മുദ്രവള 10 വെള്ളി മുദ്രവളകൾ, വെള്ളി നാഗ പ്രതിമ എന്നിവ നഷ്ടപ്പെട്ടു.
ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഭണ്ഡാരത്തിലെ പണവുമടക്കം 45000 രൂപയും കവർന്നു. വിഗ്രഹം കവരാനുള്ള ശ്രമം നടന്നില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പണം മാത്രമായിരുന്നു മോഷ്ടാവിൻ്റെ ലക്ഷ്യമെന്നും കവർച്ചയ്ക്ക് പിന്നിൽ ഒരാൾ മാത്രമാണുള്ളതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

