തലായി കെ ലതേഷ് വധക്കേസ്: ഒന്ന് മുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക്

Lathesh murder case verdict

സി പി ഐ എം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് വിധിക്കും. ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ് പ്രതികൾ. അതേസമയം, ഒൻപത് മുതൽ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടു
8ാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.

2008 ഡിസംബർ 31 നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു ആക്രമണം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

ALSO READ; എസ് ഐ ടിക്ക് മുന്നിൽ ഹാജരായി എസ് ജയശ്രീ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലെത്തി മുരാരി ബാബു

തലശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) നേതാവും സി പി ഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു കെ ലതേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മോഹൻലാലെന്ന ലാലുവിനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

പ്രതികൾ ഇവർ:

1.തലായി പൊക്കായി ഹ‍ൗസിൽ പി സുമിത്ത്‌ (കുട്ടൻ–38)

2.കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു (പ്രജീഷ്‌–46)

3.തലായി ബംഗാളി ഹ‍ൗസിൽ ബി നിധിൻ (നിധു–37 )

4.പുലിക്കൂൽ ഹ‍ൗസിൽ കെ സനൽ എന്ന ഇട്ടു (37)

5.പാറേമ്മൽ ഹ‍ൗസിൽ സ്‌മിജോഷ്‌ എന്ന തട്ടിക്കുട്ടൻ (42)

6.കുനിയിൽ ഹ‍ൗസിൽ സജീഷ്‌ എന്ന ജിഷു (37)

7.പഴയമഠത്തിൽ വി ജയേഷ്‌ (39)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News