‘വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓണസമ്മാനം’; നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതിനാലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി ബിഷപ്പ്

thamarassery-bishop-mar-Remigiose-Inchananiyil

ഓണത്തിന് ദൈവം നല്‍കുന്ന സമ്മാനമാണ് വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനമെന്നും നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കപട പരിസ്ഥിതി സ്‌നേഹികള്‍ പദ്ധതിക്ക് എതിര് നില്‍ക്കുന്നുണ്ട്. ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആനക്കാംപൊയിലിൽ നടന്ന കള്ളാടി- മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടന വേദിയിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

Read Also: ‘ഈ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത’; പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പതിറ്റാണ്ടായി മലയോര ജനത സ്വപ്ന കണ്ട പദ്ധതി യാഥാര്‍ഥ്യം ആകുന്ന ചടങ്ങ് അക്ഷരാര്‍ഥത്തില്‍ ഒരു നാടിന്റെ ഉത്സവമായി മാറി. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സദസ്സിനപ്പുറവും ജനങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തിലേക്ക് പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലായ തുരങ്കപാത
കിഫ്ബി ധനസഹായത്തില്‍ 2,134 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News