‘അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി’: മന്ത്രി വീണാ ജോര്‍ജ്ജ്

veena george

ജില്ലാ ആശുപത്രിയിലെ ഹൃദയമാറ്റൽ ശസ്ത്രക്രിയ രാജ്യത്തിലെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജേര്‍ജ്ജ്. അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.

അതേസമയം, റോഡപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവയാണ് അവയവദാന പ്രക്രിയയിലൂടെ നല്‍കാന്‍ കുടുംബം സമ്മതം നല്‍കിയതെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മ്മം നല്‍കും. തീവ്ര ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തോട് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ‘ഫാസിസ്റ്റ് ഭരണത്തിലേക്കാണ് ബിജെപി സർക്കാരിൻ്റെ പോക്ക്, തൊഴിലുറപ്പ് നിയമം മോദി സർക്കാർ അട്ടിമറിക്കുന്നു’: എം മെഹബൂബ്

ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയ്ക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയ്ക്കും കരള്‍ അമൃത ആശുപത്രിയ്ക്കും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിനുമാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News