
ശബരിമല സന്നിധാനത്ത് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ വിഗ്രഹം ദർശിച്ച് തീർത്ഥാടകർ. നാളെ ഉച്ചയ്‌ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും. ഇന്ന് വൈകിട്ട് ആറരയോടെയാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് എത്തിച്ചേർന്നത്. സോപാനത്ത് വെച്ച് ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി.
തുടർന്ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. പിന്നാലെ നട തുറന്നപ്പോൾ ആയിരത്തിലേറെ തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി എത്തി. നാളെ രാവിലെ 10.10നും 11.30 നും ഇടയിലാണ് ഈ വർഷത്തെ മണ്ഡലപൂജ. നാളെ ശബരിമല നടയടക്കും. പിന്നീട് ഡിസംബർ 30നാണ് മകര വിളക്ക് മഹോത്സവത്തിനായി നട തുറക്കുക.
അതേസമയം പരാതികളില്ലാത്ത മണ്ഡലകാലമാണ് പര്യവസാനിക്കുന്നത് എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പയിൽ നടന്ന അവലോകനയോത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 33 ലക്ഷം കവിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്ത് തീർത്ഥാടകരുട്ടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിരുന്നു. മകരവിളക്കിനും സമാനമായ രീതിയിൽ ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5000 ആയി തുടരും. വെർച്ചൽ ക്യൂ ബുക്കിംങ്ങും നിലവിയ സംവിധാനം തുടരും. എന്നാൽ ശബരിമലയിലെത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ല എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

