
57ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് അരങ്ങ് ഉണർന്നു. ശാസ്ത്രമേള മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള വേദിയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 10 ന് മേള സമാപിക്കും. 8500-ലധികം പ്രതിഭകള്‍ പങ്കെടുക്കുന്ന ശാസ്ത്രമേളക്ക് പാലക്കാട് ആവേശോജ്ജ്വല തുടക്കം.
ആറ് വിദ്യാലയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അടുത്തവർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Also read: തൃശൂരിൽ ഡിവൈഡർ തകർത്ത സംഭവം: അനിൽ അക്കരെക്കെതിരെ കേസെടുത്ത് പൊലീസ്
മതനിരപേക്ഷ സ്വഗതഗാനം എല്ലാ സ്കൂളിലും നടപ്പാക്കാൻ ആലോചിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശാസ്ത്ര വിരുദ്ധ ആശയങ്ങൾ രാജ്യത്ത് ചിലർ പ്രചരിപ്പിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9.30-ന് മത്സരങ്ങള്‍ ആരംഭിക്കും.
The Palakkad stage was set for the State School Science Festival. The science festival was inaugurated by Minister V. Sivankutty.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

