നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

LDF Progress Report 2026

നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി. അഞ്ചാം കേരള പഠനകോൺഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ക്രിയാത്മക സമ്മേളത്തിന്റെ വേദിയാണ് കേരള പഠനകോൺഗ്രസിന്റെ വേദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാലാനുസൃതമായി പുതുക്കി പണിയേണ്ടതുണ്ട്. അതിനുള്ള വേദി കൂടിയാണ് പഠന കോൺഗ്രസ്. ഭാവി കേരളം നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിൽ ഉള്ള കേരളമാകണം. ലോകോത്തര നിലവാരത്തിലേക്ക് സമസ്ത മേഖലയിലും പുരോഗതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: ‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമായ വിഷയം’: മന്ത്രി വി ശിവൻകുട്ടി

വൈജ്ഞാനിക സമ്പദ്ഘടനയും വിജ്ഞാന ലോകവും നമുക് സൃഷ്ടിക്കാനാകണം. പരിമിതികളെ മുറിച്ചു കടക്കാനാകണം. ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വികസനം ഉറപ്പാക്കും. കൊച്ചു കേരളം എന്ന അപകർഷതാ ബോധം ഇനി ആർക്കും വേണ്ട. മഹത്തായ കേരളം എന്ന ആത്മവിശ്വാസവും അഭിമാനബോധവും നമ്മളിൽ ഉണ്ടാകണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വികസന ആസൂത്രണത്തിൽ മുൻപുണ്ടായിരുന്ന പോലെ തന്നെ ക്രിയാത്മക ഇടപെടലാകണം പഠന കോൺഗ്രസിൽ ഉണ്ടാകേണ്ടത്. ഇനിയും നാം മുന്നോട്ട് പോകണം. അതാണ് നമ്മുടെ ചുമതല. കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കിയ പണിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News