ഇടുക്കിയിൽ സ്വാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നു

സ്വാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിൽ സജീവമാകുന്നു. പരിശീലനം നേടിയ 500 വോളണ്ടിയർമാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നത്.

2022 മുതൽ സ്വാന്ത്വന പരിചരണ രംഗത്തുള്ള സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് നിർവഹിച്ചിരുന്നത്. ഇടുക്കി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേക്കുമായി 5 മൊബൈൽ പാലിയേറ്റീവ് യൂണിറ്റുകളും സജ്ജമാക്കിയിരുന്നു.ഈ വാഹനങ്ങളിൽ പരിശീലനം നേടിയ വോളണ്ടിയർമാർ ഓരോ പഞ്ചായത്തിലെയും കിടപ്പു രോഗികളുടെ അരികിലേക്ക് കരുതലുമായി എത്തുന്നു.

Also read: ‘ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും’: ആയുര്‍വേദ ദിനാചരണം കൊല്ലം ജില്ലാതല ഉദ്ഘാടനം എസ് എന്‍ വനിതാ കോളജില്‍ സംഘടിപ്പിച്ചു

രോഗ കിടക്കിയിലേക്ക് വീണുപോയവർക്ക് താങ്ങായിമാറുകയാണ് സൊസൈറ്റിയുടെ എല്ലാ ശാസ്ത്രീയ പരിശീലനവും നേടിയ വോളണ്ടിയർമാർ. ആവശ്യമായ മരുന്നും, ചികിത്സ ഉപകരണങ്ങളും, സ്വാന്തനം കലർന്ന നല്ല വാക്കുകളുമായി കിടപ്പു രോഗികൾ എവിടെയുണ്ടോ അവിടേക്കെല്ലാം കാടും മലയും കടന്ന് ഇവർ കടന്നു ചെല്ലുന്നു.സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി മുൻകൈയെടുത്താണ് സ്വാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News