ആ​രോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർ​ഹവും: എംഎ ബേബി

M A Baby press conference

കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എംഎ ബേബി. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭ‍ീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നത്‌. പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന്‌ പകരം ആക്രമണത്തിന്റെ പാതയാണ്‌ പ്രതിപക്ഷ സംഘടനകൾ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇത്‌ കാടത്തവും സാംസ്കാരിക കേരളത്തിനാകെ അപമാനവുമാണെന്നും അദ്ദേ​​ഹം പറഞ്ഞു.

രാജ്യത്തിന്‌ തന്നെ അഭിമാനമായ രീതിയിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കുന്നതിൽ മികച്ച പങ്കുവഹിച്ച ആരോഗ്യമന്ത്രിയാണ്‌ വീണാ ജോർജ്‌. കേന്ദ്ര ഏജൻസികൾ തന്നെ അംഗീകരിക്കുകയും ലോകശ്രദ്ധ നേടുകയും ചെയ്ത കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ്‌ പ്രതിപക്ഷം തയ്യാറാകുന്നത്‌. മന്ത്രിയുടെ ഒ‍ൗദ്യോഗിക വസതിക്കെതിരായ ആക്രമണവും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്‌. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കായികമായി കൈാര്യം ചെയ്യുമെന്ന ധിക്കാരപരമായ നിലപാടാണ്‌ കുറേക്കാലമായി പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്‌. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ നിലപാട്‌ വ്യക്തമാക്കാനും അക്രമികളെ തള്ളിപ്പറയാനും കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വം തയ്യാറാകണം.

Also read: നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അസാധാരണമായ അക്രമ സംഭവം;എഎ റഹീം എംപി

കെഎസ്‌യു, യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരെ രംഗത്തിറക്കിയുള്ള ഇ‍ൗ അക്രമമാർഗത്തിനെതിരെ ജനാധിപത്യ വിശ്വാസികളാകെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. സംഘർഷമുണ്ടാക്കി നാട്ടിൽ കലാപത്തിന്‌ കോപ്പുകൂട്ടുന്ന പ്രതിപക്ഷ തന്ത്രങ്ങളിൽ സിപിഐ എം, എൽഡിഎഫ്‌ പ്രവർത്തകർ വീണുപോകരുത്‌. കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ്‌ ജനാധിപത്യ രീതിയിലും സമാധാനപരവുമായ പ്രതിഷേധങ്ങൾ കേരളമാകെ ഉയർത്തിക്കൊണ്ടുവരണം. അക്രമികളെ കണ്ടെത്തി നിയമത്തിന്‌ മുന്നിൽക്കൊണ്ടുവരാനും തക്കതായ ശിക്ഷയുറപ്പാക്കാനും പൊലീസ്‌ അധികൃതർ തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News