സ്വർണ്ണപ്പാളി വിവാദം; കുറ്റക്കാർ എത്ര വമ്പൻ ആയാലും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി

v sivankutty

സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് മന്ത്രി വി ശിവൻകുട്ടി. കുറ്റക്കാർ എത്ര വമ്പൻ ആയാലും ശിക്ഷിക്കപ്പെടും. തെളിവില്ലാതെ പ്രതിപക്ഷം എന്തും വിളിച്ചു പറയുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വർണ്ണപ്പാളി വിവാദം മുക്കാനാണ് ഇഡി റെയ്ഡെന്ന സുരേഷ് ഗോപിയുടെ വാദത്തിലും മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞു. സമനില തെറ്റിയ അഭിപ്രായമാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല, കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രത്യക്ഷമായി’: വെള്ളാപ്പള്ളി നടേശൻ

അതേസ്വമയം, കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഭവം അതിശയോക്തിപരമായ കാര്യമായി തനിക്ക് തോന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവല്ല, പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ താനും ഒരുപാട് മർദ്ദനം ഏറ്റിട്ടു കണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News