
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിനെ നയിക്കും എന്നത് പി ബി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയിരുന്നു.
ജില്ലാ സെക്രട്ടറിമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിപ്പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക. ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോർട്ടുകൾ.
English summary : The CPI(M) state secretariat meeting will be held today. The meeting will discuss matters related to the candidate list for the assembly elections. After the PB meeting, General Secretary MA Baby had clarified that Chief Minister Pinarayi Vijayan himself will lead the elections.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

