
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇതനുസരിച്ച് പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 103 ശതമാനം ആയിരുന്നത് ആറുശതമാനം കൂട്ടി 109 ശതമാനം ആക്കി.
പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 195 ശതമാനം എന്നത് ഒമ്പതുശതമാനം വര്‍ദ്ധിപ്പിച്ചു 204 ശതമാനം ആക്കി. രണ്ടു ശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 313 ശതമാനം എന്നത് 12 ശതമാനം കൂട്ടി 325 ശതമാനം ആക്കി. ഒരു ശമ്പളപരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ 412 ശതമാനം ക്ഷാമബത്ത 15 ശതമാനം വര്‍ദ്ധിപ്പിച്ച് 427 ശതമാനം ആക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സഹകരണ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ക്ഷാമബത്ത അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 2023 ജൂലൈ 1 മുതല്‍ ക്ഷാമബത്ത വര്‍ദ്ധനവിന് പ്രാബല്യമുണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

