
മലപ്പുറം ജില്ലാതല പട്ടയമേളയിൽ 3342 പട്ടയങ്ങൾക്കൂടി കൈമാറി. പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. 3342 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന മലപ്പുറം സംസ്ഥാനത്തുതന്നെ മുന്നിലാണ്.
എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പട്ടയ വിതരണത്തിന് ജീവനക്കാർ പരിശ്രമിച്ചു. പട്ടയ വിതരണ ചരിത്രത്തില്‍ കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ പട്ടയം നല്‍കാന്‍ ജില്ലയ്ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 60,000ത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു.
Also read: ‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം യാഥാർത്ഥ്യമാവുന്നു. ചടങ്ങിൽ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, എംഎൽഎമാരായ പി ഉബൈദുല്ല, മഞ്ഞളാംകുഴി അലി തുടങ്ങിയവർ സംസാരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

