‘ഒപ്പം നിന്നത് സര്‍ക്കാര്‍’: ചൂരല്‍മല ദുരന്തബാധിതരായ 33 കുടുംബങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

cpim

ചൂരൽമലയിലെ ദുരന്ത ബാധിതരായ ലീഗ് – ബിജെപി 33 കുടുംബങ്ങൾ സിപിഐഎമ്മില്‍ ചേര്‍ന്നു. ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു.ലീഗ് ബിജെപി പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസും ലീഗും ബിജെപിയും നടത്തിയത് പൊറാട്ട് നാടകമാണെന്ന് അവര്‍ പറഞ്ഞു.

അതേസമയം, വയനാട് ദുരന്തബാധിതർക്ക് സൗജന്യമായി വീട് നിർമ്മിച്ച നൽകുമെന്ന വാഗ്ദാനം യൂത്ത് കോൺഗ്രസ് പാലിച്ചില്ല. 30 വീടുകൾ വച്ച് കൊടുക്കും എന്നായിരുന്നു ദുരന്ത സമയത്ത് വാഗ്ദാനം ചെയ്തത്. ഇതിനായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും പിരിച്ച തുക എവിടെയെന്ന് ചോദിക്കുകയാണ് വയനാട്ടിലെ വോട്ടർമാർ.

ALSO READ: രാഹുലിനെതിരായ രണ്ടാമത്തെ കേസ്: മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

നൂറ് വീടുകൾ മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് സൗജന്യമായി പണിത് നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിൽ യൂത്ത് കോൺഗ്രസിൻ്റെ വക 30 വീടുകൾ. വയനാട് ദുരന്തബാധിതർക്കായി വീടുവച്ചു നൽകുമെന്ന് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിച്ച് പറഞ്ഞിരുന്നു.

വീട് ഒന്നിന് 8 ലക്ഷം രൂപ നിർമ്മാണ ചെലവ് കണക്കാക്കി 30 വീട് പണിയാൻ രണ്ട് കോടി 40 ലക്ഷം രൂപ പിരിക്കാനാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ട തുക ലഭിച്ചില്ലെന്നും ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ പിരിച്ച്, ബാങ്കിൽ നിക്ഷേപിച്ചതായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News