“മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടകരം; കേരള സ്റ്റോറി അപകടകരമായ ആഖ്യാനം”: സിപിഐഎം ജനറൾ സെക്രട്ടറി എംഎ ബേബി

m a baby narendra modi

കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാ​ഗം അപകടകരമായ ആഖ്യാനമെന്ന് സിപിഐഎം ജനറൾ സെക്രട്ടറി എംഎ ബേബി. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ചു നടത്തിയത് അത്യന്ത്യം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടകരൊണ്. നിർബന്ധിച്ച് ബീഫ് കഴിക്കുന്നത് ചിത്രികരിക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ മതനിരപേക്ഷതയെ അമർത്യ സെനും റൊമില ഥാപ്പറും അഭിനന്ദിച്ചതാണ്. എന്നാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്തർത്ഥത്തിലാണ് ന്യായീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലൗജിഹാദ് സത്യമല്ലേയെന്നാണ് ചോദിച്ചത് അത് എങ്ങനെ പറയാൻ സാധിക്കുന്നു എന്നും ചോദിച്ചു. കേരള സ്റ്റോറി രാഷ്ട്രീയ ലക്ഷ്യങ്ങളോടുള്ള സിനിമയാണ്.

Also read : നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും;

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വച്ച സംഭത്തിൽ പി കെ ശശിയുടെ രാജിയിൽ താൻ പ്രതികരിക്കേണ്ട വിഷയമല്ലെന്നും എം എ ബേബി പറഞ്ഞു. വിമർശനങ്ങളെ തെറ്റായ രീതിയിൽ കാണുന്ന രീതി എൽഡിഎഫിന് ഇല്ല. അതാണ് സച്ചിദനന്ദനോട് സ്വീകരിച്ച സമീപനമെന്നും, തുടർഭരണമുണ്ടായാൽ തെറ്റ് ഉണ്ടായാൽ തിരുത്തിയാൽ മതി എന്നാണ് മാഷിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News